Sorry, you need to enable JavaScript to visit this website.

ഫുട്‌ബോളിനിടയില്‍ പ്രഭാഷണങ്ങളും; സാക്കിര്‍ നായിക് ദോഹയില്‍

ദോഹ- ഇന്ത്യയില്‍ വിവിധ ആരോപണങ്ങള്‍ നേരിടുന്ന പ്രശസ്ത ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്  ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിലെത്തി. ഫുട്‌ബോള്‍ മാമാങ്കത്തിലുടനീളം അദ്ദേഹം മതപ്രഭാഷണങ്ങള്‍ നടത്തും.
പ്രഭാഷകന്‍ ശൈഖ് സാക്കിര്‍ നായിക് ഖത്തറില്‍ സന്നിഹിതനാണെന്നും ടൂര്‍ണമെന്റിലുടനീളം നിരവധി പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിലെ അവതാരകന്‍ ഫൈസല്‍ അല്‍ഹജ്‌രി ട്വീറ്റ് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന സാക്കിര്‍ നായിക് ഇന്ത്യ തിരയുന്ന പിടികിട്ടാപുള്ളിയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് സാക്കിര്‍ നായിക്കിന്റെ ഖത്തര്‍ സന്ദര്‍ശനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ട്വിറ്ററില്‍ പോര് ആരംഭിച്ചു.

ഇസ്‌ലാമിനെയും മറ്റു മതങ്ങളേയും താരതമ്യം ചെയ്യുന്ന സാക്കര്‍ നായിക് അന്താരാഷ്ട്ര പ്രഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. മത താരതമ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്ന അഹമ്മദ് ദീദാത്തിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന സാക്കിര്‍ നായിക് പീസ് ടിവി നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനും ഡയറക്ടറുമാണ്.

 

Latest News