Sorry, you need to enable JavaScript to visit this website.

തൃക്കാക്കര ബലാത്സംഗക്കേസ്; സി.ഐ സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദേശം

ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

കോഴിക്കോട്-തൃക്കാക്കര ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സി.ഐ പി.ആര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ ഡിജിപിയുടെ നിര്‍ദേശം. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഞായറാഴ്ച രാവിലെ ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷനില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു.
പീഡനക്കേസിലെ പ്രതിയായ സുനുവിനെ ഒരാഴ്ച മുമ്പാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തില്‍ സുനുവിനെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.
ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. 15 തവണ വകുപ്പുതല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. സുനുവിനെ സേനയില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.

 

Latest News