ദുബായ്- പ്രതിവര്‍ഷം ആറു ശതമാനത്തിലധികം സ്വദേശിവല്‍ക്കരണം നടത്തുന്ന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യു.എ.ഇ സര്‍ക്കാര്‍. 50 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കേണ്ടത്.
വര്‍ഷം രണ്ടു ശതമാനമെന്ന നിരക്കില്‍ സ്വദേശികളെ നിയമിക്കണം എന്നാണു സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ ചട്ടം. സ്വദേശികളെ നിയമിക്കാന്‍ വിമുഖത കാട്ടിയാല്‍ വന്‍തുക തൊഴിലുടമകളില്‍ നിന്ന് ഈടാക്കും. 50ല്‍ കൂടുതല്‍ തൊഴിലാളികളുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാന്‍ തയാറാകാത്ത സ്ഥാപനത്തിനു പ്രതിവര്‍ഷം 72000 ദുര്‍ഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശി നിര്‍ബന്ധമാണ്. 51 100 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 2 സ്വദേശികളെ നിയമിക്കണം. 101150 വരെയാണ് ജീവനക്കാരെങ്കില്‍ 3 സ്വദേശികള്‍ക്ക് നിയമനം നല്‍കിയിരിക്കണം. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും. അതേസമയം സ്വദേശിവല്‍ക്കരണം 6 ശതമാനമാക്കുന്ന കമ്പനികളെ മന്ത്രാലയത്തിലെ പ്രഥമ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി അറിയിച്ചു.