മസ്‌കത്ത് - അമ്പത്തിരണ്ടാം ദേശീയദിനം വര്‍ണാഭമായി ആഘോഷിച്ച്. സലാല അല്‍ നാസര്‍ സ്‌ക്വയറില്‍ നടന്ന സൈനിക പരേഡിന് സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് കാര്‍മികത്വം വഹിച്ചു.മലയാളികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചു. വാരാന്ത്യ അവധി ദിനമായതിനാല്‍ രാവിലെ മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ലേസര്‍, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങളില്‍ പ്രധാനമായത്. വൈകിട്ട് വാഹനങ്ങളുമായി സ്വദേശികള്‍ നിരത്തില്‍ ഇറങ്ങി പ്രകടനങ്ങള്‍ നടത്തി. അര്‍ധരാത്രി വരെ വാഹന റാലികള്‍ തുടര്‍ന്നു. മധുര വിതരണം നടന്നു.