റാസല്‍ഖൈമ- റാസല്‍ഖൈമയിലെ അല്‍ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വന്‍നാശനഷ്ടമുണ്ടായെങ്കിലും അതിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കില്ല. ഉച്ചയ്ക്ക് 1.30നാണ് പോലീസ് ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീ പടരുന്നത് തടയുകയും അപകടസാധ്യത അവസാനിക്കുന്നതുവരെ തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ റാസല്‍ഖൈമ പോലീസ് അന്വേഷണം ആരംഭിച്ചു.