മലപ്പുറം-ജില്ലാതല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മലപ്പുറം കോട്ടക്കുന്ന്, കോട്ടപ്പടി ടൗണ്‍ പ്രദേശത്ത് വിദ്യാലയങ്ങളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളായ ഹാന്‍സ്, സിഗരറ്റ് എന്നിവ കടകളില്‍ നിന്നു കണ്ടെത്തി പിഴയിടാക്കി. ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ്, മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്സല്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.കെ അഷറഫ്, വി. ഷരീഫ്, ചന്ദ്രമോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുമോദ്, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.