ഇടുക്കി- മറയൂരില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നൂ. മറയൂര്‍ മുരുകന്‍ മല പുതുക്കാട് കോളനിയിലാണ് കഴിഞ്ഞ രാത്രി പുലിയിറങ്ങിയത്. മോഹന്‍ ദേവരാജിന്റെ വളര്‍ത്തു നായയെയാണ് കടിച്ചു കൊന്നത്. നിരവധി വീടുകളുള്ള പ്രദേശത്ത് പുലിയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പരിസരവാസികള്‍ വനം വകുപ്പ് ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അറിയിച്ചു.
വനപാലകര്‍ പുലിയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ച്ചയായി സമീപ ദിവസങ്ങളില്‍ വീടുകള്‍ക്ക് സമീപം തീയിട്ട് പുകക്കാന്‍ നിര്‍ദേശം നല്‍കി. കാട്ടാനക്ക് പുറമേ പുലിയുടെ സാന്നിധ്യം കൂടി ആയതോടെ പുതുക്കാട് കോളനി ഭാഗത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരെ രാത്രികാലങ്ങളില്‍ നിയമിക്കണമെന്ന് നാട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിയ വനപാലകരോടും ഗ്രാമപഞ്ചായത്ത് ഭരണസമിതിയോടും ആവശ്യപ്പെട്ടു.