ദോഹ- ഖത്തര്‍ ലോകകപ്പിലെ 22 മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ബി ഇന്‍ മീഡിയ ഗ്രൂപ്പ് അറിയിച്ചു.
അറബ് ലോകം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പ് ആഘോഷിക്കുന്നതിനാണ് 22 മത്സരങ്ങള്‍ മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും ബി ഇന്‍് സ്‌പോര്‍ട്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഞായറാഴ്ച അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് സൗജന്യ സംപ്രേഷണം ആരംഭിക്കുക. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് മത്സരം.
പ്രഖ്യാപനം മേഖലയിലെ 24 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരങ്ങൾ ആസ്വദിക്കാന്‍ വഴിയൊരുക്കും.
മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും 24 രാജ്യങ്ങളിലെ സംപ്രേഷണാവകാശം ബി ഇന്‍ സ്‌പോര്‍ട്സിനാണ്.