കണ്ണൂര്‍- മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോ പ്രൊഫസര്‍ തസ്തികയില്‍ അനധികൃത നിയമനത്തിന് കൂട്ടുനിന്ന സെലക് ഷന്‍ കമ്മിറ്റി ചെയര്‍മാനായ വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വി.സി.രാജിവെക്കണമെന്നും, സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തി വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുസ്ലിം ലീഗ്
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുള്‍ കരീം ലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നസീര്‍ നല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍സാരി തില്ലങ്കേരി, ജനറല്‍ സെക്രട്ടറി പി.സി.നസീര്‍, ട്രഷറര്‍ അല്‍ ത്താഫ് മാങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.റഷീദ്, അബ്ദുള്‍ ലത്തീഫ് എടവച്ചാല്‍, ഖലീല്‍ റഹ്മാന്‍ എം.എ, നൗഷാദ്. എ.സി.കെ, ഫൈസല്‍ ചെറുകു നോന്‍ , ഷിനാജ് കെ.കെ, സൈനുല്‍ അബി ദ്, ഷംസീര്‍ മയ്യില്‍, നസീര്‍ പുറത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.