ജിദ്ദ - വിശുദ്ധ റമദാനില്‍ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ശൈഖ് ഡോ. യാസിര്‍ അല്‍ദോസരിയെ നിയമിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മസ്ജിദുന്നബവിയില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ശൈഖ് ഡോ. അഹ്മദ് അല്‍ഹുദൈഫി, ശൈഖ് ഡോ. ഖാലിദ് അല്‍മുഹന്ന, ശൈഖ് ഡോ. മഹ്മൂദ് ഖാരി എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.