ദുബായ് - വിശുദ്ധ റമദാനില്‍ ദുബായില്‍ അത്താഴ വിതരണത്തിന് പൈലറ്റില്ലാ വിമാനങ്ങള്‍ പ്രയോജനപ്പെടുത്തും. ദുബായില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ അത്താഴം എത്തിക്കുന്നതിനാണഅ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുക. മസ്ജിദുകളിലും ചുറ്റുമുള്ള സ്ഥലങ്ങളിലുമാണ് ഡ്രോണുകളില്‍ അത്താഴം എത്തിക്കുക. ദുബായ് സാമൂഹിക വികസന അതോറിറ്റിക്കു കീഴിലെ യുവജന കൗണ്‍സില്‍ നടപ്പാക്കുന്ന സൗജന്യ അത്താഴ വിതരണ പദ്ധതിയുടെ ഭാഗമായാണിത്.
ദുബായിലും ഉമ്മുല്‍ ഖുവൈനിലുമായി തൊഴിലാളികള്‍ക്ക് 32,000 ഭക്ഷണപ്പൊതികള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.