പത്തനംതിട്ട- പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേരി് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വാഹനത്തിന് അടിയില്‍ മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.