ഉസ്മാനിക്ക വിട പറഞ്ഞു.
ഖമീസിന്റെ ഹൃദയഭാഗത്ത് ഏതൊരു മനുഷ്യനേയും ഹൃദ്യമായ സ്‌നേഹത്തോടെ സ്വീകരിക്കുന്ന ഒരു മനുഷ്യ സ്‌നേഹി,
നാട്ടിലെ പ്രസിദ്ധമായ 'ഇന്ത്യന്‍ കോഫി ഹൗസ് ' എന്ന നാമത്തില്‍ ഖമീസിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതമായ ചെറിയ ഒരു ഹോട്ടല്‍. എന്നാല്‍ ഏതൊരാള്‍ക്കും വിഭവങ്ങള്‍ക്കൊപ്പം നന്മയും വിളമ്പുന്ന ഉസ്മാനിക്ക എന്ന വലിയ മനുഷ്യന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്നും ആശ്വാസമായിരുന്നു.
പുതുതായി എത്തുന്ന ഏവര്‍ക്കും ഏറെ ആശ്വാസമായിരുന്ന അദ്ധേഹം ഭക്ഷണം മാത്രമല്ല ആവശ്യമുള്ള മറ്റ് സഹായവും ചെയ്യാന്‍ മടിക്കാത്ത തണലായിരുന്നു.
രണ്ട് വര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖത്താല്‍ ഡയാലിസ് ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
ഖമീസിലെ 'ഇന്ത്യന്‍ കോഫി ഹൗസ്'' ഇന്ന് അടഞ്ഞുകിടക്കുന്നു.
ഉസ്മാനിക്ക എന്ന മനുഷ്യ സ്‌നേഹിക്ക് പകരക്കാരനായി ഇനി ഒരാള്‍ എത്തില്ല എന്ന ഓര്‍മപ്പെടുത്തലോടെ.
തൃശൂര്‍ തളിക്കുളം സ്വദേശിയായ അദ്ദേഹം മുപ്പത് വര്‍ഷത്തോളം ഖമീസില്‍ ഉണ്ടായിരുന്നു.
ഖമീസിന്റെ ഓര്‍മയില്‍ എന്നും ജീവിക്കുന്ന ഉസ്മാനിക്കയ്ക്ക് നാഥന്‍
സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.