നരിക്കുനി- കുട്ടമ്പൂർ സുന്നി മഹല്ല് ജമാഅത്തിന് കീഴിൽ നവീകരിച്ച പള്ളിയുടെയും മദ്രസയുടെയും ഉദ്ഘാടനം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. അബ്ദുറഹ ്മാൻ മാസ്റ്റർ ആധ്യക്ഷം വഹിച്ച യോഗം സി.പി. ശാഫി സഖാഫി ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ഹജ് കമ്മിറ്റി ചെയർമാനും മഹല്ല് ഖാസിയുമായ സി. മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
വി. ബീരാൻകുട്ടി ഫൈസി (ഏകരൂൽ), ടി. എ. മുഹമ്മദ് അഹ്സനി (ബൈത്തുൽ ഇസ്സ, നരിക്കുനി), ഫസൽ സഖാഫി (ബദരിയ്യ, നെടിയനാട്), റാഫി അഹ്സനി കാന്തപുരം, കെ.പി. മുഹമ്മദലി ബാഖവി (ബുസ്താനാബാദ്), അബ്ദുറഹ് മാൻ ഹാജി (പാലത്ത്), അബ്ദുറഹ് മാൻ ഹാജി (പാവണ്ടൂർ), സി.കെ. അബ്ദുൽ അസീസ് ഹാജി (പൂനൂർ), കെ.ടി. അബ്ദുല്ല സഖാഫി, വി. ഉസ്സയിൻ മുസ് ല്യാർ (പുന്നശ്ശേരി), എം. ആർ. ആലിക്കോയ മാസ്റ്റർ (പാലങ്ങാട്), വി.സി. ഇബ്രാഹിം സഖാഫി (പന്നിക്കോട്ടൂർ), ഇബ്രാഹിം സഖാഫി (പാലങ്ങാട്) സയ്യിദ് സിറാജുദ്ധീൻ സഖാഫി (സദർമുഅല്ലിം), കെ. പി. അബ്ദുല്ലത്തീഫ് മുസ്ല്യാർ (മഹല്ല് ഖത്തീബ്)തുടങ്ങിയവർ സംബന്ധിച്ചു.
കെ.കെ. അഷ്റഫ് മാസ്റ്റർ സ്വാഗതവും യു.കെ. ഉസ്സയിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പള്ളി ഉദ്ഘാടനത്തിനോടനുബന്ധിച്ച് കൊടുവള്ളി കിംസ് ആശുപത്രിയുമായി ചേർന്ന് മദ്രസയിലെ പൂർവ്വ വിദ്യാർഥികൾ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഫാമിലി മീറ്റും സുഹൃദ് സമ്മേളനവും നടത്തി. ഫാമിലി മീറ്റിൽ പ്രമുഖ ഫാമിലി കൗൺസിലറും കൺസൾട്ടന്റ് സൈക്കോളിസ്റ്റുമായ ഡോ. ബി.എം. മുഹ്സിൻ ക്ളാസ്സെടുത്തു.