Sorry, you need to enable JavaScript to visit this website.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സ്പീക്കര്‍

കണ്ണൂര്‍-ഗവര്‍ണറും സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് സ്പീക്കര്‍ എ. എന്‍.ഷംസീര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷംസീര്‍.
എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലങ്ങള്‍ വരും ദിവസങ്ങളില്‍ കാണാനാവും. ഗവര്‍ണറെ കാണാന്‍ പോയത് പുതിയ ചുമതലയേറ്റ ശേഷമുള്ള സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ്. ഇതില്‍ മറ്റു കാര്യങ്ങള്‍ ഒന്നുമില്ല- ഷംസീര്‍ പറഞ്ഞു.
കേരള നിയമസഭാ സമ്മേളനം അടുത്ത മാസം അഞ്ചിന് ആരംഭിക്കുമെന്നും, അജണ്ടകള്‍ അനുസരിച്ചുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രിയ വര്‍ഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ ചോദ്യത്തിന്, തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രശ്‌നമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഒഴിഞ്ഞുമാറി.

 

Latest News