Sorry, you need to enable JavaScript to visit this website.

പ്രിയാ വര്‍ഗീസ് നിയമന വിവാദത്തിനിടെ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം-സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ യുഡിഎഫില്‍ ഉണ്ടാക്കിയ ഭിന്നതയും സിപിഎം ചര്‍ച്ച ചെയ്യും.പ്രിയാ വര്‍ഗീസ് നിയമനവും ചര്‍ച്ചയാകും.
പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനകത്തുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ മുതലെടുക്കാനും സിപിഎം ഒരുങ്ങുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വെറ്റിനറി സര്‍വകലാശാലയിലെ വിസിക്ക് ഗവര്‍ണര്‍ ഉടന്‍ നോട്ടീസ് നല്‍കില്ലെന്നാണ് വിവരം. വിസിമാരുടെ ഹര്‍ജികളില്‍ കോടതി തീരുമാനം വരട്ടെ എന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. നവംബര്‍ 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.

Latest News