മക്ക- സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം അല്‍ അബീര്‍ ഗ്രൂപ്പ് ,അല്‍ബവാനി ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ രക്ത ദാന ക്യാമ്പ് നടത്തി. അല്‍ബവാനി കമ്പനിയിലെ 25 പേര്‍ രക്ത ദാനം നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തലാല്‍ ക്യാമ്പ് ഉദ്ഘടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹീം റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി .
കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി കാര്‍ഡിയാക് സെന്റര്‍ കോഓര്‍ഡിനേറ്ററും എസ്.ഐ.എച്ച്.എഫ് എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്യാമ്പ് നിയന്ത്രിച്ചു.മുഹമ്മദ് സീതി (മാര്‍ക്കറ്റിംഗ് മാനേജര്‍ ,അബീര്‍ ഗ്രൂപ്പ് ) താരീഖ് (മാനേജര്‍ ,അല്‍ ബവാനി ഗ്രൂപ്പ് ) എന്നിവര്‍ സംബന്ധിച്ചു .ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഹനാദി, സ്റ്റാഫ് അംഗങ്ങളായ വലീദ് ,ഷെയ്ഖ് ,അബ്ദുല്‍ ജലീല്‍ എന്നിവര്‍ ക്യാമ്പ് ഏകോപിപ്പിച്ചു.