Sorry, you need to enable JavaScript to visit this website.

VIDEO ഹറമില്‍ പ്രാവിന്റെ സുജൂദ്, സോഷ്യൽ മീഡിയയിൽ തർക്കം

മക്ക - വിശുദ്ധ ഹറമില്‍ പ്രാവ് 'സുജൂദി'ല്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹറമിന്റെ മുറ്റത്ത് വിരിച്ച കാര്‍പെറ്റിലാണ് നമസ്‌കാരത്തിനിടെ സാഷ്ടാംഗ പ്രണാമത്തിലെന്ന പോലെ പ്രാവ് ശിരസ്സ് കുത്തി കിടന്നത്. ഈ ദൃശ്യങ്ങള്‍ വിശ്വാസികളില്‍ ചിലര്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും പ്രാവ് 'സുജൂദ്' ചെയ്യുകയാണെന്ന് വാദിക്കുകയുമായിരുന്നു.
ഹറമില്‍ 'സുജൂദ്' ചെയ്യുന്ന പ്രാവ് എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വളരെ ഊഷ്മളമായ സ്വീകരണമാണ് വീഡിയോക്ക് നല്‍കിയത്. എന്നാല്‍ 'അബൂറഖീബ' എന്ന് വിളിക്കപ്പെടുന്ന കഴുത്തിലെ പേശി ഉളുക്ക് ബാധിച്ചതാണ് ഹറമില്‍ പ്രാവ് ഈ രീതിയില്‍ കിടക്കാന്‍ കാരണമെന്ന് ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

 

Latest News