റിയാദ്- ശൈത്യകാലത്തെ നേരിടാന്‍ പാക്കിസ്ഥാനില്‍ 570 വിന്റര്‍ ബാഗുകള്‍ കിംഗ് സല്‍മാന്‍ ജീവകാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. 3990 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
സോമാലിയയില്‍ കെഎസ് റിലീഫിന്റെ ആഭിമുഖ്യത്തില്‍ 140 ടണ്‍ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. സോമാലിയയിലെ വരള്‍ച്ച ബാധിത മേഖലകളിലാണ് സഹായ വിതരണം.