Sorry, you need to enable JavaScript to visit this website.

സണ്ണി ലിയോണിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി- നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് ഹൈക്കോടയില്‍നിന്ന് സ്‌റ്റേ. കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചന കേസിനെതിരായ സണ്ണി ലിയോണിന്റെ ഹരജി പരിഗണിച്ചാണ് കോടതിയുത്തരവ്. സര്‍ക്കാരിനോടും െ്രെകംബ്രാഞ്ചിനോടും കോടതി വിശദീകരണം തേടി. 2019 ഫെബ്രുവരിയില്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് സണ്ണി ലിയോണിനെതിരായ കേസ്. െ്രെകംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയില്‍ ഹരജി നല്‍കിയത്. വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരെന്നാണ് താരത്തിന്റെ വാദം. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയെന്നും പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണ്‍ ഹരജിയില്‍ ആരോപിക്കുന്നു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും അടക്കം മൂന്ന് പേരാണ് ഹരജിക്കാര്‍. 2019 ലാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയില്‍ സണ്ണി ലിയോണ്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.

 

Latest News