പാനൂര്‍- മദ്യലഹരിയിലാണത്രെ ആവേശം മൂത്ത് എസ്.ഡി.പി.ഐയുടേതാണെന്ന ധാരണയില്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ ബി. ജെ. പി പ്രവര്‍ത്തകന് ഹിറ്റോട് ഹിറ്റ്.
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തില്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ ഉയര്‍ത്തിയ പതാകയാണ് ബി. ജെ. പി പ്രവര്‍ത്തകന്റെ 'വിവരക്കേടിന്' ഇരയായത്. തലശ്ശേരി പാനൂര്‍ വൈദ്യര്‍പീടികയിലാണ് കരളടിക്കുന്ന കള്ളടിച്ച് പോര്‍ച്ചുഗലിനെ എസ്.ഡി.പി.ഐയാക്കി ബി. ജെ. പിക്കാരന്‍ ആളാവാന്‍ നോക്കിയത്. പതാക പല കഷ്ണങ്ങളാക്കിയിട്ടും ഇയാളുടെ വിരോധം തീരാത്തതിനാല്‍ പിന്നേയും പിന്നേയും കീറിമുറിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവം അതിക്രമവും പോലീസ് കേസുമാകേണ്ട സംഭവമാണെങ്കിലും ഇയാള്‍ മദ്യലഹരിയിലാണെന്നാണ് പോലീസ് പറഞ്ഞത്. ഇയാൾ വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് അടുത്ത കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ ആളാണത്രെ.