Sorry, you need to enable JavaScript to visit this website.

അവധിക്ക് നാട്ടില്‍ പോയ ജിദ്ദ പ്രവാസി നിര്യാതനായി

ജിദ്ദ -നാട്ടില്‍ അവധിക്ക് പോയ പ്രവാസി ഹൃദയാഘാതംമൂലം നിര്യാതനായി. ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ ഇസ്മയില്‍ (46) ആണ് മരിച്ചത്. ജിദ്ദ അല്‍ സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ പ്രവര്‍ത്തകനാണ്. ഭാര്യ :ഹഫ്‌സത്ത്. മക്കള്‍: ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍: അബ്ദുള്‍ റഹിമാന്‍ കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്‌ലീന.

 

Latest News