കൊച്ചി-വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. 2019 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ കരാര്‍ ഉണ്ടാക്കി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹരജി സമര്‍പ്പിച്ചത്.
സംഘാടകര്‍ വിശ്വാസ വഞ്ചന നടത്തി എന്നാണ് താരം അവകാശപ്പെടുന്നത്. പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്‍വാങ്ങി. കൊച്ചിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയെങ്കിലും സംഘാടകര്‍ കരാര്‍ പാലിക്കാന്‍ തയാറായില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഉള്‍പ്പെടെ മൂന്ന് പേരാണ് ഹരജി നല്‍കിയത്. എറണാകുളം െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 2019ല്‍ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിലാണ് സണ്ണി ലിയോണ്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.