റിയാദ്- സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിലെത്തിക്കാനാണ് ശ്രമമെന്നും വര്‍ഷാവസാനത്തോടെ 12 സൗദിവല്‍ക്കരണ പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുമെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി. പത്താമത് റിയാദ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെ കുറിച്ച് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയില്‍ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ കുറവ് വന്നതായി അദ്ദേഹം പറഞ്ഞു. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായാണ് കുറഞ്ഞത്. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം 22 ലക്ഷമായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ പാലിക്കല്‍ നിരക്ക് 98 ശതമാനത്തിലെത്തി. കൂടാതെ വേതന സംരക്ഷണ ചട്ടം പാലിക്കല്‍ നിരക്ക് 80 ശതമാനത്തിലെത്തിയാതായും മന്ത്രി പറഞ്ഞു.