Sorry, you need to enable JavaScript to visit this website.

രാജ്ഭവനു മുന്നില്‍ നാളെ ലക്ഷം പേരുടെ പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം- കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ഇന്നു നടക്കും.
രാജ്ഭവനു മുന്നില്‍ ലക്ഷം പേരും ജില്ല ആസ്ഥാനങ്ങളില്‍ നടക്കുന്ന കൂട്ടായ്മകളില്‍ പതിനായിരങ്ങള്‍ അണിനിരക്കും.
 കേരളത്തിലെ ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ കേരളത്തിന്റെ താക്കീതായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നെതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും  അധ്യാപകരും രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും  അണിനിരക്കും.
കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും സംഘടനകള്‍ അടക്കം പിന്തുണയറിയിച്ചിട്ടുണ്ട്.
രാജ്ഭവനു മുന്നിലെ കൂട്ടായ്മയ്ക്ക് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും.
 കൂട്ടായ്മ സി പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഡി .എം കെ നേതാവ് തിരുച്ചി ശിവ എം.പി അടക്കമുള്ള ദേശീയ നേതാക്കളും സി പി. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, മാത്യു ടി തോമസ്, പി. സി ചാക്കോ, വര്‍ഗീസ് ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി .സി ജോസഫ്, കെ .ബി ഗണേഷ്‌കുമാര്‍, ബിനോയ് ജോസഫ് തുടങ്ങിയവരും പ്രസംഗിക്കും.

 

Latest News