Sorry, you need to enable JavaScript to visit this website.

ഖത്തറിലേക്ക് സൗജന്യ ബസ്; വ്യാജ സന്ദേശവും സൈറ്റും പ്രചരിക്കുന്നു

റിയാദ്- ഖത്തര്‍ ലോകകപ്പിന് പോകാന്‍ സാപ്റ്റ്‌കോയുടെ സൗജന്യ ബസിന് ബുക്ക് ചെയ്യാമെന്ന പേരില്‍ വ്യാജ സന്ദേശവും സൈറ്റും പ്രചരിക്കുന്നു.
പേരും ഇ-മെയിലും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ഉടന്‍ തന്നെ ടിക്കറ്റ് ഇമെയിലിലേക്ക് അയച്ചതായാണ് മറുപടി ലഭിക്കുന്നത്.
ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കുകയാണ് തട്ടിപ്പ് സൈറ്റിന്റെ ലക്ഷ്യം. ഈ സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്.
അതേസമയം, സാപ്റ്റ്‌കോയുടെ സൈറ്റില്‍ അല്‍ ഹസയില്‍നിന്ന് സല്‍വാ പോര്‍ട്ട് വരെയുള്ള ബസുകളുടെ ഷെഡ്യൂളും ടിക്കറ്റ് നിരക്കും കൊടുത്തിട്ടുണ്ട്.

 

Latest News