കൊച്ചി-തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് കൊച്ചിയില്‍ റെയ്ഡ് നടത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍ഗോണ്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ രാമചന്ദ്രഭാരതിയുടെ സുഹൃത്ത് കൊച്ചിയിലെ ഒരു സ്വാമിയാണെന്നാണ് തെലങ്കാന പോലീസിന് ലഭിച്ച വിവരം. ഈ സ്വാമിയെ തേടിയാണ് തെലങ്കാന പോലീസ് സംഘം കൊച്ചിയിലെത്തിയത്. കേസില്‍ ഉള്‍പ്പെട്ട സതീഷ് ശര്‍മ്മയെന്ന കാസര്‍കോഡ് സ്വദേശിക്കും സ്വാമിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ഇയാളുമായി ബന്ധമുള്ളവര്‍ പിടിയിലായതോടെ സ്വാമി ഒളിവിലാണൈന്ന് സൂചനയുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പടെയുള്ളവര്‍ ആരോപണം നേരിടുന്ന കേസില്‍ എസ് എന്‍ ഡി പിയുമായി ബന്ധമുള്ള ഒരു സ്വാമിയാണ് അന്വേഷണം നേരിടുന്നതെന്നാണ് സൂചന. ആലുവയിലെ സ്വാമിയുടെ കേന്ദ്രത്തിലും പരിശോധന നടന്നതായാണ് അറിയുന്നത്.
സ്വാമിയുമായി ബന്ധമുള്ള ഏലൂര്‍ സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ഉള്‍പ്പടെ കൂടുതല്‍ പരിശോധന നടത്തുകയാണ്. സിറ്റി പോലീസും പരിശോധനകള്‍ക്ക് സഹായം നല്‍കുന്നുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തിയ തെലങ്കാന പോലീസ് സംഘം കൊച്ചി പോലീസിന്റെ സഹായം തേടിയിരുന്നു. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.
തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ താമര' പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ആരോപണം.ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നും കെ സി ആര്‍ ആരോപിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോയും കെ സി ആര്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടിരുന്നു.