തിരുവനന്തപുരം-ജെബി മേത്തര്‍ എം.പിക്കെതിരെ നിയമ നടപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തര്‍ എം.പി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. അഡ്വ. മുരുക്കുമ്പുഴ ആര്‍ വിജയകുമാരന്‍ നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തര്‍ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റര്‍ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തര്‍ എത്തിയത്. 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. സംഭവം വിവാദമായതോടെ ഭര്‍ത്താവിന്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തര്‍ രം?ഗത്തൈത്തി. കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.