ദോഹ- ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ക്കായി പുതിയ നയം നടപ്പിലാക്കുന്നതോടെ, മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ വലത് പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നവംബര്‍ 16 മുതല്‍ പിഴ ചുമത്തുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
പുതിയ നയമനുസരിച്ച് ഡെലിവറി റൈഡര്‍മാര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇരു കൈകളും ഹാന്‍ഡില്‍ പിടിച്ച് ലോഡ് സുരക്ഷിതമാക്കണം.
ബൈക്കിനും റൈഡറിനും ഓര്‍ഡര്‍ ബോക്‌സിനും പ്രത്യേക സുരക്ഷാ വ്യവസ്ഥകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഡെലിവറി ബൈക്കുകളില്‍ ഒന്നിലധികം ആളുകളെ നിരോധിക്കുകയും ചെയ്യുന്നു.
പുതിയ വ്യവസ്ഥയനുസരിച്ച് ഓര്‍ഡര്‍ ബോക്‌സിന് 120 സെന്റീമീറ്ററില്‍ കൂടുതല്‍ നീളവും 60 സെന്റീമീറ്ററില്‍ കൂടുതല്‍ വീതിയും പാടില്ല, കൂടാതെ ബൈക്കുള്ള ബോക്‌സിന്റെ നീളം 3 മീറ്ററില്‍ കൂടരുത്. രാത്രിയില്‍ ദൃശ്യപരതയ്ക്കായി ബോക്‌സിന്റെ അരികുകളില്‍ ഫോസ്ഫറസ് റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കണമെന്നും നയം ആവശ്യപ്പെടുന്നു.
ബൈക്കിന്, ബാലന്‍സ് ഉറപ്പാക്കാന്‍ സൈഡ് ജാക്കുകള്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്. പെര്‍മിറ്റ് നമ്പര്‍ ബൈക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും തൊഴിലുടമയില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
ബൈക്ക് റൈഡിന് മോട്ടോര്‍െ്രെഡവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കുകയും സുരക്ഷാ നടപടികള്‍ പാലിക്കുകയും വേണമെന്നും നിയമം അനുശാസിക്കുന്നു.