തിരുവനന്തപുരം- ഒരു രാഷ്ട്രീയകൊലപാതകവും ഉണ്ടാകാൻ പാടില്ലെന്നാണ് നിലപാടെന്നും ശക്തമായ നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൊലപാതകം മാത്രമാണ് സംസ്ഥാനത്ത് നടന്നതെന്നും മാഹി കൊലപാതകവുമായി ബന്ധപ്പെട്ട് പുതുച്ചേരി സർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.