ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും ഒന്നിച്ച് ടി.വി ഷോ അവതരിപ്പിക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആഹ്ലാദമായി. ഉര്‍ദുഫ്‌ളിക്‌സ് എന്ന പാക് ചാനലിലാണ് ഉടന്‍ ദ മിര്‍സ മാലിക് ഷോ എന്ന ടോക്ക് ഷോ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം. ദമ്പതികള്‍ ഒന്നിച്ചുനില്‍ക്കുന്ന പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.
'മിര്‍സ മാലിക് ഷോ ഉടന്‍ ഉര്‍ദുഫ്‌ലിക്‌സില്‍ മാത്രം' എന്നായിരുന്നു പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന വാചകം.
ആരാധകരും തങ്ങളുടെ ആവേശം കമന്റ് സെക്ഷനില്‍ അതിവേഗം പങ്കുവെച്ചു.
'ബഹുത് അച്ചാ ലഗാ. ദില്‍ ഖുഷ് ഹോഗയാ ധ (എന്റെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു) എന്നാണ് ഒരു ആരാധകന്റെ വാക്കുകള്‍.