തിരുവനന്തപുരം- മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചതായി പ്രചരിക്കുന്ന കത്തിന്റെ ഒറിജിനല്‍ െ്രെകംബ്രാഞ്ചിന് ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെടുന്ന മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
തന്റെ പേരില്‍ പുരത്തു വന്ന കത്ത് വ്യാജമാണെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ വിവാദ കത്ത് കണ്ടിട്ടില്ലെന്നും, തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അന്വേഷണസംഘത്തോട് പറഞ്ഞത്. കത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് ആനാവൂര്‍ െ്രെകംബ്രാഞ്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയത്.
ആനാവൂര്‍ നാഗപ്പനെ ഇനി നേരില്‍ കണ്ട് മൊഴിയെടുക്കേണ്ടതില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. വ്യാജരേഖ ചമച്ചതിന് കേസെടുക്കാനാണ് െ്രെകംബ്രാഞ്ച് തീരുമാനമെന്ന് സൂചനകളുണ്ട്. ഇത് സംബന്ധിച്ച് എസ്.പി ഉടന്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തന്റെ ലെറ്റര്‍ ഹെഡ് തിരുത്തി വ്യാജമായി ഉണ്ടാക്കിയ കത്താണ് പുറത്തുവന്നതെന്നാണ് നേരത്തെ മേയര്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയത്.