സ്‌കാനിങ്ങിന് വന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; റേഡിയോഗ്രാഫർ അറസ്റ്റിൽ

- യുവാവ് പകർത്തിയത് 23 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ
പത്തനംതിട്ട - സ്‌കാനിങ്ങിന് വന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകത്തിയതിന് റേഡിയോഗ്രാഫറെ അറസ്റ്റ് ചെയ്തു. അടൂർ ഹോസ്പിറ്റൽ ജംഗ്ഷനിലെ ദേവി സ്‌കാനിംഗ് സെന്ററിലാണ് സംഭവം. എം.ആർ.ഐ സ്‌കാനിങ്ങിനായി യുവതി വസ്ത്രം മാറവെ, ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കൽ സ്വദേശി ചിറ മാത്തറ അംജിത്തി(െ24)നയാണ് യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
  ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് കണ്ട യുവതി മൊബൈൽ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. ഏഴാംകുളം സ്വദേശിയുടെ പരാതിയിൽ പോലീസ് മൊബൈൽ പരിശോധിച്ചപ്പോൾ ഇപ്രകാരം 23 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ യുവാവ് പകർത്തിയതായി കണ്ടെത്തിയെന്ന് അന്വേഷണസംഘം പറഞ്ഞു. സംഭവത്തെ തുടർന്ന് യുവജനസംഘടനകൾ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തുകയാണ്.

Latest News