Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉസ്‌ബെക്കിസ്ഥാനിലേക്ക്

കൊച്ചി - ഉക്രൈനില്‍ മെഡിക്കല്‍ പഠനത്തിനിടയില്‍ റഷ്യയുടെ ആക്രമണം തുടങ്ങിയതോടെ രക്ഷപ്പെട്ട് മടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ആദ്യ സംഘം ഉസ്‌ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. ഷാര്‍ജയിലെത്തിയ ശേഷം അവര്‍ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റിലേക്ക് തിരിച്ചു. ഇവിടെ നിന്നു റോഡ് മാര്‍ഗം 7 മണിക്കൂര്‍ സഞ്ചരിച്ചു വേണം ബുഖറയിലെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെത്താന്‍.

ബുഖറയിലെ സ്‌റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.ബി.എസ് പഠനം തുടരാനാണ് തീരുമാനം. 8 മാസമായി വിദ്യാര്‍ഥികളും മാതാപിതാക്കളും അനുഭവിച്ച ആശങ്കക്ക് ഇതോടെ പരിഹാരമായി. ഉക്രൈനിലെ സപൊരിസിയ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ബുഖറയില്‍ പഠനം തുടരാന്‍ സൗകര്യം ലഭിച്ചത്. ഉക്രൈന്‍-റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കഠിനയാതനകള്‍ അനുഭവിച്ചാണ് മാര്‍ച്ച് ആദ്യം വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

 

Latest News