Sorry, you need to enable JavaScript to visit this website.

ശക്തമായ കാറ്റിനും  ഇടിമിന്നലിനും സാധ്യത:  ആറു ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

കാസർകോട് - കേരളത്തിൽ ആറു ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയിൽ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളിൽകൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇന്നു മുതൽ രണ്ടു ദിവസത്തേക്കാണു ജാഗ്രതാ നിർദേശം. ആറു ജില്ലകളിൽ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതർക്കു ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. മീൻപിടിത്തക്കാർ കടലിൽ പോകരുത്. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ സർവീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകൾക്കും നിർദേശം നൽകി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾക്കു സുരക്ഷാ സജ്ജീകരണങ്ങൾ  ഒരുക്കാൻ ജില്ലാ അധികൃതരോടു നിർദേശിച്ചിട്ടുണ്ട്.
 

Latest News