കൊച്ചി-സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ മുന്‍ പ്രവാസിയായ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ കൈതക്കാട്ട് വീട്ടില്‍ പ്രതീഷി(42) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ട വിദ്യാര്‍ത്ഥിനിയുടെ അടുത്ത് വഴി ചോദിക്കാനെന്ന വ്യാജേനയാണ് കാര്‍ നിര്‍ത്തിയത്. അടുത്തേക്ക് വിളിച്ച് നഗ്‌നത കാണിക്കുകയായിരുന്നു. പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.