തിരുവനന്തപുരം- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നല്‍കിയ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ സാബു പണിക്കറെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
നഗ്‌ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി ഹോട്ടലുകളില്‍ മുറി എടുത്തായിരുന്നു പീഡനമെന്നും ഏഴു വര്‍ഷം ചൂഷണം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്തിന് പിന്നാലെ ഒളിവില്‍ പോയ പോലീസുകാരനെ നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.