റിയാദ് - കാലാവസ്ഥാ വ്യതിയാനുമായി ബന്ധപ്പെട്ട പശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകള്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. കല്‍ക്കരി, എണ്ണ ഉല്‍പാദനത്തില്‍ പശ്ചാത്യ രാജ്യങ്ങളുടെ നിലപാടില്‍ വൈരുധ്യമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്ക് യുക്തിയും ശാസ്ത്രവും ഇല്ല. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച ചര്‍ച്ചകള്‍ വികാരങ്ങള്‍ നിറഞ്ഞതും യുക്തിയും ശാസ്ത്രവും ഇല്ലാത്തതുമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പെട്രോളിന് 200 ശതമാനം നികുതി ചുമത്തുന്നു. ഇതിന് പറയുന്ന വാദങ്ങളില്‍ ഒന്ന് കാലാവസ്ഥയാണ്.
ഇതേസമയം കല്‍ക്കരി ഉല്‍പാദനത്തിന് അവര്‍ സഹായങ്ങള്‍ നല്‍കുന്നു. പെട്രോളിനെ അപേക്ഷിച്ച് കാലാവസ്ഥക്ക് ഏറ്റവും പ്രതികൂലം കല്‍ക്കരിയാണ്. അപ്പോള്‍ എവിടെയാണ് യുക്തിയുള്ളത്. പെട്രോളും കല്‍ക്കരിയും അവലംബിക്കരുതെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഉക്രൈന്‍ പ്രതിസന്ധി ഉടലെടുത്തതോടെ കല്‍ക്കരി, പെട്രോള്‍ ഉല്‍പാദനം ഉയര്‍ത്തണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങി. യുക്തിയെയും ശാസ്ത്രീയ കാര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വൈരുധ്യാത്മക നിലപാടുകള്‍ പശ്ചാത്യര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.