തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ. പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെനന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആരോപിച്ചു. കേരളത്തില്‍ നിരോധിച്ച പാന്‍ മസാല ഉപയോഗിക്കുന്ന ആളാണ് ഗവര്‍ണര്‍. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണം- വി.പി സാനു ആവശ്യപ്പെട്ടു.