Sorry, you need to enable JavaScript to visit this website.

സമസ്ത ദേശീയ തലത്തിലേക്കും; പ്രവർത്തനം ശക്തമാക്കാൻ ദേശീയ കമ്മിറ്റി രൂപീകരിക്കുമെന്ന് സമസ്ത മുശാവറ

കോഴിക്കോട് - സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനായി ദേശീയ സമിതിക്ക് രൂപം നൽകാൻ സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനം. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇന്ന് കോഴിക്കോട്ട് ചേർന്ന മുശാവറ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതിനാവശ്യമായ തുടർ നടപടികൾ സംഘടന തീരുമാനിക്കും. 
 ജനറൽ സെക്രട്ടറി പ്രഫഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ കോട്ടുമല, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രഹീം കുട്ടി മുസ്‌ലിയാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം മൊയ്തീൻ കുട്ടി മുസ്‌ലിയാർ വാക്കോട്, എ.വി അബ്ദുറിഹമാൻ മുസ്‌ലിയാർ, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, മാഹിൻ മുസ്‌ലിയാർ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.വി ഇസ്മാഈൽ മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, സി.കെ സൈതാലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, കെ.എം ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ അബ്ദുല്ല മുസ്‌ലിയാർ നടമ്മൽപൊയിൽ, പി.വി അബ്ദുസ്സലാം ദരിമി ആലംപാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Latest News