Sorry, you need to enable JavaScript to visit this website.

ഡിസംബര്‍ ആദ്യം നിയമസഭ ചേര്‍ന്നേക്കും, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ബില്‍ വരും

തിരുവനന്തപുരം - ഗവര്‍ണര്‍, സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ പ്രത്യേക നിയമസഭാ സമ്മേളനം കൂടാന്‍ ഒരുങ്ങി സര്‍ക്കാര്‍. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കാന്‍ സാധ്യത. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം വിളിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സി.പി.എം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു. നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ ഇപ്പോള്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഓരോ സര്‍വകലാശാലക്കും പ്രത്യേക ചാന്‍സലര്‍ എന്നതാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മിഷനും എന്‍.കെ ജയകുമാര്‍ കമ്മീഷന്റെ യും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Latest News