പാലക്കാട്- ബ്ലേഡ് പലിശയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് ഒളിവില്‍. പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ നിര്‍മാണത്തൊഴിലാളി പ്രവീണിന്റെ (29) മരണവുമായി ബന്ധപ്പെട്ടാണ് യുവമോര്‍ച്ച കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് ഒളിവില്‍ പോയത്. സന്തോഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ, പട്ടികജാതി- പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെയുള്ളത്.
വാങ്ങിയ പണം നവംബര്‍ നാലിനകം തിരിച്ചടക്കണമെന്ന് സ്‌തോഷ് പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടന്ന് നവംബര്‍ നാലാം തിയ്യതി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് സന്തോഷ് മുങ്ങിയത്. സന്തോഷിന്റെ മൊബൈല്‍ ഓഫാണെന്നാണ് പോലീസ് പറയുന്നത്. ഇരുപത് ശതമാനം വരെ പലിശ വാങ്ങിയാണ് സ്‌ന്തോഷ് പണം പലിശയ്ക്ക് കൊടുത്തിരുന്നത്. കട ബാധ്യത കാരണമാണ് മരിക്കുന്നതെന്ന പ്രവീണന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.
പലിശ വൈകിയാല്‍ സന്തോഷ് വീട്ടുപകരണങ്ങള്‍ എടുത്തുകൊണ്ടുപോകുമെന്നും പ്രവീണിനെ തന്റെ വീട്ടില്‍ കൂലിയില്ലാതെ ജോലി ചെയ്യിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.