തിരുവനന്തപുരം- പോപ്പുലർ ഫ്രണ്ടിന്റെയും നേതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡിൽ പ്രതിഷേധിച്ച് കേരളത്തിൽ നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണത്തിലാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റേയും സ്വത്തുക്കൾ കണ്ടുക്കെട്ടാനാണ് നീക്കം. ഹർത്താലിന് നേതൃത്വം നൽകിയ നേതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റെയും അബ്ദുൽ സത്താറിന്റെയും സ്വത്തുവിവരം തേടി രജിസ്ട്രേഷൻ ഐ.ജിക്ക് സംസ്ഥാന പോലീസ് മേധാവി കത്ത് നൽകി. കത്തിന് ലഭിക്കുന്ന മറുപടി അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ഇവരുടെ സ്വത്തുക്കൾ ഏതാണെന്ന് പരിശോധിക്കും. തുടർന്നായിരിക്കും അടുത്ത നടപടി.