Sorry, you need to enable JavaScript to visit this website.

എസ്.ആര്‍.എം.ജിക്ക് 52 കോടി ലാഭം

റിയാദ് - മധ്യപൗരസ്ത്യദേശത്തെ മുന്‍നിര മാധ്യമസ്ഥാപനവും മലയാളം ന്യൂസ് പ്രസാധകരുമായ സൗദി റിസേര്‍ച്ച് ആന്റ് മീഡിയ ഗ്രൂപ്പിന് ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 52.78  കോടി റിയാല്‍ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി ലാഭം 43.9 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം കമ്പനി ലാഭം 23 ശതമാനം തോതില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തെ അപേക്ഷിച്ച് ഈ കൊല്ലം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലത്ത് എസ്.ആര്‍.എം.ജി വരുമാനം 27.6 ശതമാനം തോതില്‍ ഉയര്‍ന്നതാണ് ലാഭം വര്‍ധിക്കാന്‍ പ്രധാന കാരണം.

 

Latest News