Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക, പാഴ്‌സലിന്റെ പേരില്‍ തട്ടിപ്പ്

റിയാദ് - തങ്ങളുടെ പേരുള്ള തട്ടിപ്പുകള്‍ക്കെതിരെ സൗദി പോസ്റ്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ക്കുള്ള പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും ഇവ ഡെലിവറിക്ക് തയാറാണെന്നും അറിയിച്ചും ഇത് കൈമാറുന്നതിനു മുന്നോടിയായി നിസാര തുക ഫീസ് ആയി അടക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ക്ക് സൗദി പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ ലഭിക്കുന്നുണ്ട്.
 
വിശ്വാസ്യതയുണ്ടാക്കാന്‍ വേണ്ടി സൗദി പോസ്റ്റിന്റെ എംബ്ലം അടങ്ങിയ ഇ-മെയിലുകളാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് ഇത്തരം ഇ-മെയിലുകളുമായി സൗദി പോസ്റ്റിന് ബന്ധമില്ലെന്ന് സൗദി പോസ്റ്റ് കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ അറിയിച്ചത്.

സൗദി പോസ്റ്റിന്റെ എംബ്ലം തട്ടിപ്പുകാര്‍ ദുരുപയോഗിക്കുകയാണ്. ഇത്തരം ഇ-മെയിലുകളുമായും മറ്റു സന്ദേശങ്ങളുമായും ഒരു രീതിയിലും പ്രതികരിക്കരുത്. ഇങ്ങിനെ തങ്ങളുടെ പേരിലുള്ള തട്ടിപ്പ് ഇ-മെയിലുകളുമായും സന്ദേശങ്ങളുമായും പ്രതികരിക്കുന്നതിലൂടെ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സൗദി പോസ്റ്റ് ഉത്തരവാദികളായിരിക്കില്ലെന്നും സൗദി പോസ്റ്റ് സര്‍വീസ് സെന്റര്‍ പറഞ്ഞു.

 

Latest News