മുംബൈ- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ മുംബൈ സിറ്റിയും എ.ടി.കെ മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു വീതം ഗോളടിച്ചു. കളിയുടെ അവസാന നിമിഷം നേടിയ ഗോളിലാണ് എ.ടി.കെ സമനില സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാമത്തെ മിനിറ്റിൽ മുംബൈക്ക് വേണ്ടി ചാങ്‌തെ ഗോൾ നേടി. ഇതിനെതിരെ ശക്തമായ തിരിച്ചടിയാണ് എ.ടി.കെയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ആദ്യപകുതിയിൽ ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെൽഫ് ഗോളിലൂടെ എ.ടി.കെ ഒപ്പത്തിനൊപ്പമായി. 71-ാം മിനിറ്റിൽ ഗ്രിഫ്തിസിലൂടെ മുംബൈ വീണ്ടും ഒന്നാമതെത്തി. അവസാന നിമിഷം ഫ്രീ കിക്കിലൂടെ എ.ടി.കെ സമനില ഗോൾ സ്വന്തമാക്കി. ലീഗിൽ മുംബൈ മൂന്നാമതും എ.ടി.കെ അഞ്ചാം സ്ഥാനത്തുമാണ്.