VIDEO കുവൈത്തില്‍ കാറില്‍ ചാരി നിന്നപ്പോള്‍ സംഭവിച്ചത്

കുവൈത്ത് സിറ്റി- തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ ഉപദ്രവിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിനിടയില്‍ കുവൈത്തില്‍ കാറില്‍ ചാരിനിന്നതിന്റെ വിശേഷം പങ്കുവെച്ച് നാസര്‍ മദനി.
കുവൈത്തിലെ മസ്ജിദിന്റെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കോടികളുടെ റോള്‍സ് റോയ്‌സ് കാറില്‍ ചാരിനിന്ന് ഫോട്ടോ എടുത്തവര്‍ക്കുണ്ടായ അനുഭവമാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ വീഡിയോ സഹിതം ഷെയര്‍ ചെയ്തത്.
പോസ്റ്റ് ഇങ്ങനെ..

കുവൈത്തില്‍ നടന്ന കാറില്‍ ചാരിനില്‍ക്കല്‍

മസ്ജിദിന്റെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കോടികള്‍ വിലവരുന്ന ഒരു റോള്‍സ് റോയ്‌സ് കാറില്‍ ചാരി നിന്ന് അവര്‍ ഫോട്ടോ എടുക്കുകയായിരുന്നു. പെട്ടെന്നാണ് കാറിന്റെ ഉടമ വന്നത്. അവര്‍ ഒന്നു പരുങ്ങി. കാറുടമ പറഞ്ഞു.. ഓ നിങ്ങള്‍ ഫോട്ടോ എടുക്കുകയാണോ .. വരൂ വരൂ ഫോട്ടോ എടുത്തോളൂ എന്ന് പറഞ്ഞു കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു സീറ്റില്‍ ഇരുത്തി.
ഒരു ഫോട്ടോക്ക് ഒരു ദീനാര്‍ എന്ന് തമാശയും പറഞ്ഞു.

 

Tags

Latest News