തൊടുപുഴ- മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ പ്രതി സന്തോഷിനെതിരെ കൂടുതല്‍ ആരോപണം. തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി സന്തോഷാണെന്നാണ് പോലീസിന്റെ സംശയം. ഇത് സംബന്ധിച്ച് തൊടുപുഴ പോലിസ് മ്യൂസിയം പോലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പോലിസ് ഇയാളുടെ ചിത്രങ്ങള്‍ കൈമാറി.
കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ 2021 ഡിസംബര്‍ 6നായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
എന്നാല്‍, സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതി പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസ്സമായി.