കല്‍പറ്റ-വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. ഇന്നു പുലര്‍ച്ചെ മീനങ്ങാടി യൂക്കാലിക്കവലയില്‍ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. നടുപ്പറമ്പത്ത് രാഘവന്റെ ആടുകളെയാണ് കടുവ പിടിച്ചത്. സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശവാസികള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. സുല്‍ത്താന്‍ബത്തേരി ചീരാലില്‍ ആഴ്ചകളോളം ശല്യം ചെയ്ത കടുവയെ കഴിഞ്ഞ ദിവസമാണ് കൂടുവച്ച് പിടിച്ചത്. മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. കടുവയെ പിടികൂടുന്നതിനു വന സേന നീക്കം നടത്തിവരികയാണ്. കടുവയില്‍ മയക്കുവെടി പ്രയോഗിക്കുന്നതിനു കഴിഞ്ഞ ദിവസം അനുമതിയായിട്ടുണ്ട്.