മാനന്തവാടി-മിനി ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ചു. കടുക്കപ്പാറ രാധാകൃഷ്ണനാണ്(60) മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകി ബസ് സ്റ്റാന്‍ഡിനു സമീപം പെരുവക റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട.വയനാട് ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അജിതകുമാരി ഭാര്യയാണ്.